പേജുകള്‍‌

2023, ഏപ്രിൽ 19, ബുധനാഴ്‌ച

മുന്നൊരുക്കം day 100

 


2 അഭിപ്രായങ്ങൾ:

  1. :എഴുത്തച്ഛൻ പുരസ്‌കാരം..

    ഒരു സാഹിത്യകാരന്റെയോ സാഹിത്യ കാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം..5ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാർഡ്.1993 ആദ്യമായി എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത്. ശൂരനാട് കുഞ്ഞൻ പിള്ളയാണ്.

    2020 - പോൾ സക്കറിയ
    2021 - പി. വത്സല
    2022 -- സേതു

    **********

    വയലാർ അവാർഡ്

    മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമാണ് വയലാർ പുരസ്‌കാരം. മലയാളത്തിലെ പ്രശസ്ത കവി വയലാർ രാമവർമ്മ യുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്‌കാരം രൂപവത്ക്കരിച്ചിട്ടുള്ളത്. 1977 ഇൽ ആണ്. ഈ പുരസ്‌കാരം നൽകിതുടങ്ങിയത്. എല്ലാവർഷവും ഒക്ടോബർ 27നാണ് ഈ അവാർഡ് നൽകുന്നത്. സമ്മാനത്തുക 1ലക്ഷം രൂപയും വെങ്കല ശില്പവുമാണ്. ആദ്യ വയലാർ അവാർഡ് 1977 ഇൽ ലളിതാംബിക അന്തർ…
    [10:22 AM, 4/18/2023] Rajitha Teacher.: വള്ളത്തോൾ പുരസ്‌കാരം

    വള്ളത്തോൾ സാഹിത്യ സമിതി അന്തരിച്ച പ്രശസ്ത മലയാളകവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് വള്ളത്തോൾ പുരസ്‌കാരം.111111₹യും പ്രശസ്തി പത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്‌കാരം. ആദ്യ വള്ളത്തോൾ പുരസ്‌കാരം 1991ഇൽ പാലാ നാരായണൻ നായർക്കാണ് ലഭിച്ചത്. അവസാനമായി ലഭിച്ചത് 2019 ഇൽ പോൾ സക്കറിയക്കും.

    **********

    ഓടക്കുഴൽ പുരസ്‌കാരം

    മലയാള കവി. ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്‌കാരം.1968 ഇൽ ജി. ശങ്കര കുറുപ്പ് അദ്ദേഹത്തിന് ലഭിച്ച ജ്ഞാന പീഠപുരസ്കാരത്തിന്റെ തുക യുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവത്ക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണ്ണയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്‌കാരം നൽകുന്നത്. 1978 ന് ശേഷം ജി യുടെ ചരമ ദിനമായ ഫെബ്രുവരി 2ന് ആണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.30000₹ യും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.2021 ഇൽ സാറ ജോസഫിന് ( ബുധിനി ) ആണ് ലഭിച്ചത്.
    2022 ഇൽ അംബികാ സുതൻ മാങ്ങാട് (പ്രാണവായു ) ആണ് ലഭിച്ചത്

    മറുപടിഇല്ലാതാക്കൂ

thanks