പേജുകള്‍‌

2021, ജൂൺ 15, ചൊവ്വാഴ്ച

Daily Quiz day 2

 ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️


    🔰 *പൊതുവിജ്ഞാനം* [ *2* ] 🖋️

           [ദിനാചരണം ]

➖➖➖➖➖➖➖➖➖➖➖


❓ *സെപ്തംബർ 5 ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത് ആരുടെ ഓർമ്മയ്ക്കാണ് ?* 


✅ *ഡോ : എസ് രാധാകൃഷ്ണൻ.* 


❓ *ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബുൽകലാം* *ആസാദിന്റെ ജന്മദിനമാണ് ദേശീയവിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്* . *ഏതു ദിവസമാണത് ?* 


✅ *നവംബർ 11.* 


❓ *ശുദ്ധജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും വരും തലമുറയ്ക്കു  വേണ്ടി ജലം*   *സംരക്ഷിക്കുന്നതിനുമായി ലോകജലദിനം ആചരിക്കുന്നത് എന്നാണ് ?* 


✅ *മാർച്ച് 22.* 


❓ *ഓസോൺപാളിയിലെ സുഷിരങ്ങൾ ഉണ്ടാക്കുന്ന അപകടം മനസ്സിലാക്കുന്നതിനും* *സുഷിരമുണ്ടാക്കാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾ തടയുന്നതിനുമായി ലോക ഓസോൺ സംരക്ഷണദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?* 


✅ *സെപ്തംബർ 16.* 

.

❓ *'വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളത്തിലെ വീടുവീടാന്തരം* *കയറിയിറങ്ങി ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഒരു മഹാന്റെ ചരമദിനമാണ് കേരളത്തിൽ* *വായനാദിനമായി ആചരിക്കുന്നത്. ഏതു ദിവസം ?* 


✅ *ജൂൺ 19* 


❓ *കർഷക ദിനമായി ആചരിക്കുന്നത് ഒരു മലയാളമാസത്തിലെ തിയ്യതിയാണ്. ഏത് ?* 


✅ *ചിങ്ങം 1.* 


❓ *ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നതെന്ന് ?* 


✅ *ജൂലായ് 11.* 


❓ *മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന് ?* 

 .

✅ *ഫെബ്രുവരി 21* 


❓ *അങ്ങാടിക്കുരുവികളുടെ എണ്ണം കുറയുകയാണ്. അവയെ* *സംരക്ഷിക്കാനായി ഒരു ദിനാചരണം തുടങ്ങിയിട്ടുണ്ട്. എന്നാണ് അങ്ങാടിക്കുരുവി ദിനം എന്നറിയാമോ* ?


✅ *മാർച്ച് 20* .


❓ *ജൂൺ 5 ലോക പരിസ്ഥിതി ദിനമായിരുന്നല്ലോ. ജൂൺ 8 ഏതു ദിനമാണ് ?* 


✅ *ലോക സമുദ്ര ദിനം.* 


➖➖➖➖➖➖➖➖

 *PENCIL GROUP.........* ✍️

➖➖➖➖➖➖➖➖

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thanks