നന്മയുടെ സന്ദേശവുമായി
Posted on: 04 Dec 2014
വണ്ടൂര്‍: നന്മയുടെ സന്ദേശവുമായി ചാത്തങ്ങോട്ടുപുറം യു.എം.എ.എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ വണ്ടൂരിനടുത്തുള്ള പുന്നപ്പാലയിലെ 'വേദഗായത്രി' ബാലികാസദനം സന്ദര്‍ശിച്ചു. കുട്ടികളില്‍ സഹജീവിസ്‌നേഹവും നന്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി നടപ്പാക്കുന്ന 'നന്മ' പരിപാടിയുമായി സഹകരിച്ച് വേദഗായത്രി ബാലികാസദനത്തില്‍ ഒരുപകല്‍ ചെലവഴിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക അഞ്ജു എസ്. രാജ, സദനം സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ നേതൃത്വംനല്‍കി. ബാലികാസദനത്തില്‍ മുഴുവന്‍ അന്തേവാസികളും സ്‌കൂളിലെ മൂന്ന്, നാല് ക്ലാസിലെ കുട്ടികളും പങ്കെടുത്തു.
പി.ടി.എ. പ്രസിഡന്റ് വി.പി. സുലൈമാന്‍, അധ്യാപകരായ ഐ. ഇല്യാസ്, പി.കെ. അരുണ്‍, മുഹമ്മദ് റഫീഖ്. കെ എന്നിവരും പങ്കെടുത്തു.
യു.എം.എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മധുരവും വസ്ത്രങ്ങളുമായാണ് ബാലികാസദനത്തിലെത്തിയത്.
യോഗത്തില്‍ കുട്ടികള്‍ പരസ്പരം പരിചയപ്പെടുകയും പാട്ടുകളും കഥകളും അവതരിപ്പിക്കുകയുംചെയ്തു. എല്ലാവരും ഒന്നിച്ച് പായസംകൂട്ടി ഉച്ചഭക്ഷണം കഴിക്കുകയും ആഹ്ലാദിക്കുകയും ചെയ്തശേഷമാണ് പിരിഞ്ഞത്.