ഇന്ന് വായനദിനം... തളരുന്നില്ല വായന, പുതുവഴികള്‍ തേടുന്നു
Posted on: 19 Jun 2012
'വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന ആഹ്വാനവുമായി കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റംവരെ സാംസ്‌കാരികജാഥ നടത്തിയ പി.എന്‍. പണിക്കരെ ഓര്‍മിച്ചുകൊണ്ട് വീണ്ടും ഒരു വായനദിനം. ഇനിയുള്ള ഒരാഴ്ച വായന വാരമായി ആചരിക്കും.
വായനയുടെ നിര്‍വചനം അച്ചടിച്ച പുസ്തകങ്ങളിലൂടെയുള്ള തീര്‍ഥാടനം എന്നതില്‍ മാത്രമൊതുങ്ങുന്നില്ല ഇന്ന്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ അതിന് ഇ-വായനയുടെ പുതുമുഖവും ലഭിക്കുന്നു. ഇ-റീഡറിലും കമ്പ്യൂട്ടറിലും ഐ-പാഡിലും മൊബൈലിലുമൊക്കെ ഇഷ്ടപുസ്തകം വായിക്കാനുള്ള അവസരം ഇന്നത്തെ തലമുറയ്ക്കുണ്ട്. സര്‍ഗപ്രക്രിയയുടെ പ്രകാശനവും അവയെ സംബന്ധിച്ച വിലയിരുത്തലും വിമര്‍ശനവുമൊക്കെ ബ്ലോഗിലൂടെയും മറ്റും പൂര്‍വാധികം ക്രിയാത്മകമായി നടത്താനുമാവുന്നു, ഇന്ന്.
സാങ്കേതികവിദ്യയുടെ അതിദ്രുത വളര്‍ച്ചയ്ക്കിടയിലും പുസ്തകങ്ങള്‍ക്ക് പ്രസക്തിയേറുകതന്നെ ചെയ്യുന്നു എന്നത് അദ്ഭുതകരവും ആശ്വാസകരവുമാണ്. 'വായന മരിക്കുന്നു'വെന്ന് ഒരുകാലത്ത് ഉയര്‍ന്നുകേട്ട വിലാപങ്ങള്‍ക്കും ഇന്ന് അടിസ്ഥാനമില്ല. പക്വതയോടെ പുറത്തിറക്കുന്ന ഏതൊരു പുസ്തകവും അനായാസം വിറ്റഴിയുന്നുണ്ട് മലയാളത്തില്‍.
ചര്‍വിതചര്‍വണരചനകള്‍ക്കും ഒരേ അച്ചില്‍ വാര്‍ത്ത ആഖ്യാനങ്ങള്‍ക്കും പുസ്തകവിപണിയില്‍ സ്വീകാര്യത കിട്ടാതെവരിക സ്വാഭാവികം. എന്നാല്‍, അറിവിന്റെ പുതുമേഖലകള്‍ തേടുന്ന വൈജ്ഞാനികമേഖലയ്ക്കും മാനവികതാസ്പര്‍ശമുള്ള ആത്മകഥനങ്ങള്‍ക്കും ജീവിതവിജയത്തിലേക്ക് നയിക്കുന്ന വിജയപരമ്പര പുസ്തകങ്ങള്‍ക്കും കുട്ടികളുടെ മാനസികവളര്‍ച്ച ലക്ഷ്യമിടുന്ന ഉദാത്ത ബാലപുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.

ആലസവായനയില്‍നിന്ന് ഗൗരവ വായനയിലേക്കുള്ള ഗുണകരമായ മാറ്റം മലയാളികളായ വായനക്കാരില്‍ പ്രകടമാണെന്ന് പുതുതായി പുറത്തിറങ്ങുന്ന പുസ്തകങ്ങളില്‍നിന്ന് വ്യക്തം. അതുകൊണ്ടുതന്നെ കഥയോ കവിതയോ നോവലോ ആകണമെന്നില്ല നാളത്തെ വായനക്കാരന് പ്രിയങ്കരമാവുന്നത്. ജീവിതത്തോട് കൂടുതല്‍ തൊട്ടുനില്ക്കുന്ന മറ്റുപലതുമാകാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thanks